പുതിയ വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുമെന്ന് പിണറായി വിജയന്‍

276

തിരുവനന്തപുരം : പുതിയ വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുന്നത് പരിഗണനയില്‍ ഉള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. സോളാര്‍ സ്ഥാപിക്കാന്‍ താല്‍പര്യമില്ലാത്ത നിലവിലുള്ള വീടുകളില്‍ കെ.എസ്.ഇ.ബി. സോളാര്‍ സ്ഥാപിക്കുമെന്നും അതില്‍ നിന്നുള്ള വൈദ്യുതി കെ.എസ്.ഇ.ബി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന അഞ്ച് പദ്ധതികള്‍ കോര്‍ത്തിണക്കിയുള്ള ഊര്‍ജ്ജ കേരളാ മിഷന്‍ പ്രഖ്യാപനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വീടുകളിലെ സോളാര്‍ വൈദ്യുതി കെ.എസ്.ഇ.ബി.എടുത്ത് പകരം വൈദ്യുതി നല്‍കും. ഇത് ബില്ലില്‍ അഡ്ജസ്റ്റ് ചെയ്ത് നല്‍കും. ഇത്തരത്തില്‍ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളാറിലൂടെ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ 110 മെഗാവാട്ടാണ് സോളാര്‍ ഉത്പാദനം. 2021 ല്‍ അത് ആയിരം മെഗാവാട്ടായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS