ശുദ്ധജലം നൽകുന്നതിന് അണക്കെട്ടുകൾ വഹിക്കുന്ന പങ്ക് നിർണ്ണായകമെന്ന് പിണറായി വിജയൻ

203

തിരുവനന്തപുരം : സാധാരണ രീതിയിൽ നിന്നും മാറി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി ജലസ്രോതസ്സുകളെ മാറ്റാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർക്കാർ ജലവിഭവ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഡാം സേഫ്റ്റി ഹെഡ് ക്വാർട്ടേഴ്സിന്റെ നിർമ്മാണോൽഘാടനം പി.എം.ജി. ക്യാമ്പസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ഥാനത്തെ കെട്ടിടനിർമ്മാണത്തിന് പുതിയൊരു മുഖം സമ്മാനിക്കുന്നതിനൊപ്പം ജലസംസ്കാരം അനുവർത്തിക്കുക എന്ന മുഖ്യ ലക്ഷ്യമാണ് ഗവൺമെന്റിന്റെ മുഖമുദ്രയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന ജലവിഭവമന്ത്രി മാത്യു. ടി. തോമസ് അഭിപ്രായപ്പെട്ടു ജലസ്ത്രോതസ്സുകൾ സംരക്ഷിക്കുന്നപെടുന്ന തിനൊപ്പം പച്ചക്കറി കൃഷിയുടെ ഉൽപാദനം വേണ്ടവിധത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പയാർ, കിള്ളിയാർ,വരട്ടാർ പോലെയുള്ള നദികളുടെ വീണ്ടെടുപ്പ് നടത്തുന്നതിനൊപ്പം അണക്കെട്ടുകളുടെ കാലാനുസൃതമായ നവീകരണവും മറ്റു പ്രവർത്തികളും നടത്താനാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലുള്ള ജലാശയങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ജലസമൃദ്ധി ആവിഷ്കരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസ് സ്വാഗതമാശംസിച്ച ചടങ്ങിൽ ചീഫ് എഞ്ചിനീയർ ഷംസുദ്ദീൻ കെ. എച് റിപ്പോർട്ട് അവതരണം നടത്തി.

അഭിജിത്ത്.

NO COMMENTS