പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; സർക്കാർ അതീവ ഗുരുതരമായാണ് പ്രശ്നത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി

217

തിരുവനന്തപുരം : എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം സർക്കാർ അതീവ ഗുരുതരമായാണ് പ്രശ്നത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര ഉന്നതനായാലും കർശന നടപടി ഉണ്ടാകും. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഉദ്യോഗസ്ഥർ കേരളത്തിന്റെ തനിമ മനസിലാക്കി പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഗണേഷ്കുമാർ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല.

NO COMMENTS