പോലീസില്‍ അടിമപ്പണി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

187

തിരുവനന്തപുരം : പോലീസിലെ അടിമപ്പണി അന്വേഷിക്കുമെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അച്ചടക്കത്തിന്റെ പേരില്‍ ഒരു മനുഷ്യാവകാശ ലംഘനവും അനുവദിക്കില്ല. ഏത് ഉന്നത ഉദ്യോഗസ്ഥന്‍ ഇതു ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ബ്രിട്ടിഷ് ഭരണകാലത്തെ ജീര്‍ണത പോലീസില്‍ തുടരുന്നതു ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കെഎസ്.ശബരീനാഥന്റെ സബ്മിഷനു മറുപടിയായി പറഞ്ഞു. എഡിജിപി സുദേഷ് കുമാറിന്റെ വീട്ടില്‍ പോലീസ്ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്നാണു കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായ വാര്‍ത്ത പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് സുദേഷ് കുമാറിനെ സായുധ സേനാ മേധാവി സ്ഥാനത്തുനിന്നു നീക്കിയിരുന്നു.

NO COMMENTS