തിരുവനന്തപുരം : വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എ.വി. ജോര്‍ജിന്റെ വീഴ്ചയെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയുടെ ഭാഗമായാണെന്നും കേസില്‍ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ പ്രത്യേക അന്വേഷണ സംഘം തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ കോടതി പരിശോധിക്കുമെന്നും
അദ്ദേഹം പറഞ്ഞു. കൂടാതെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശന് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.