കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

188

ന്യൂഡൽഹി : കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കേന്ദ്രം പറയുന്നത് പോലെ സ്ഥലം ഏറ്റെടുക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കണമെന്ന് മുഖ്യമന്തി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച വാര്‍ത്ത തെറ്റാണെന്നും മുഖ്യമന്തി പറഞ്ഞു. കേന്ദ്ര മന്ത്രി ആയതുകൊണ്ട് എന്തും വിളിച്ച് പറയരുതെന്നും വസ്തുതകള്‍ മലസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിയൂഷ് ഗോയലിനെ കാണാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും എംപിമാരുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകമാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഞ്ചിക്കോട് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും കേരളത്തില്‍ ഭൂമിയേറ്റെടുക്കല്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

NO COMMENTS