പണം വാങ്ങിയുള്ള വിദ്യാഭ്യാസ സംസ്കാരം കേരളത്തിൽ കൊണ്ടു വന്നത് സ്വാശ്രയ കോളേജുകളെന്ന് മുഖ്യമന്ത്രി

243

കൊല്ലം: പണം വാങ്ങിയുള്ള വിദ്യാഭ്യാസ സംസ്കാരം കേരളത്തിൽ കൊണ്ടു വന്നത് വന്നത് സ്വാശ്രയ കോളേജുകളാണെന്ന് മുഖ്യമന്ത്രി. അഴിമതിയുടെ ഭാഗമായാണ് ഇതിനെ കണക്കാക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു. കൊല്ലത്ത് ഒരു പരിപാടിക്കിടെ വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തിയായിരുന്നു പിണറായിയുടെ പരാമർശം.
പുനലൂർ എസ് എൻ കോളേജിന്‍റെ കനക ജൂബിലി അഘോഷച്ചടങ്ങിലായിരുന്നു ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം പിണറായിയും വെള്ളാപ്പള്ളിയും ഒരേ വേദി പങ്കിടുന്നത്. വെള്ളാപ്പള്ളിയെ വേദിയിലിരുത്തിയാണ് വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ പിണറായി ആഞ്ഞടിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പിന്നീട് മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും നേർക്ക് നേർ പോരടിച്ച ശേഷം വെള്ളാപ്പള്ളിയും പിണറായിയും ആദ്യമായാണ് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. വേദിയിൽ വെള്ളാപ്പള്ളിയുടെ സമീപത്തിരുന്ന പിണയായുടെ മുഖത്ത് ഗൗരവം. ഇടയ്ക്ക് വെള്ളാപ്പള്ളി എന്തോ പറയാൻ ശ്രമിച്ചെങ്കിലും പിണറായി ചെവികൊടുത്തില്ല. വെള്ളാപ്പള്ളി പ്രസംഗിക്കുന്നതിന് മുൻപ് പിണറായി വേദി വിട്ടു. പ്രാദേശിക സിപിഐഎം പ്രവർത്തകരുടെ എതിർപ്പിനിടയിലാണ് മൈക്രാഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് അന്വഷണം നേരിടുന്ന വെള്ളാപ്പള്ളിക്കൊപ്പം പിണറായി വേദി പങ്കിട്ടത്

NO COMMENTS

LEAVE A REPLY