തിരുവനന്തപുരം : സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിക്ക് ഇടയായ ഹനാനുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കേണ്ടി വന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് നിര്‍ദ്ദേശിച്ചതായും ഹനാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.