തിരുവനന്തപുരം : പ്രളയക്കെടുതിയിൽ കേരളത്തില്‍ കനത്ത നാശം വിതച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുമ്പോള് അതനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് സ്വയം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും പ്രളക്കെടുതി നേരിടാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. കേരളത്തിലെ മിക്ക വില്ലേജുകളിലും പ്രളയക്കെടുതി ബാധിച്ചിട്ടുണ്ട്. കെ എസ് ഇ ബിയുടെ 58 ഡാമുകളും ജലസേചന വകുപ്പിന്റെ 22 ഡാമുകളുമാണ് കേരളത്തിലുള്ളത്. ഇവ എല്ലാം നിറഞ്ഞുകവിഞ്ഞു. ഇത്തരമൊരു സാഹചര്യം ആദ്യമാണ്. മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.