ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി

170

തിരുവനന്തപുരം : കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി പിഞ്ഞു. സർക്കാരിന്‍റെ ശക്തമായ ഇടപെടൽ കൊണ്ട് പ്രളയക്കെടുതിയിൽ മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള സമയമല്ല, കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ സന്നാഹങ്ങൾ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത അടക്കം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS