തിരുവനന്തപുരം : സംസ്ഥാനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതികള്‍ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ സേനകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ തന്നെ സേനയുടെ സഹായം തേടിയിരുന്നു കേന്ദ്രസേന നല്ല രീതിയില്‍ സഹായിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.