തിരുവനന്തപുരം: പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ അംഗീകാരം നല്‍കി. സാധനങ്ങള്‍ക്ക് ജിഎസ്ടിക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്താനും തീരുമാനമായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. തൊഴിലുറപ്പ് പദ്ധതിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. വായ്പ തിരിച്ചടവിന് ധനകാര്യ സ്ഥാപനങ്ങള്‍ സാവകാശം അനുവദിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഎഇ ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.