പ്രളയത്തില്‍പ്പെട്ട വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി

166

തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ നന്നാക്കുന്നതിന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേടുവന്ന വീട്ടുപകരണങ്ങള്‍ നന്നാക്കുന്നതിന് കര്‍മ പദ്ധതികള്‍ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീട്ടിലേക്കു മടങ്ങുന്നവര്‍ക്ക് അത്യാവശ്യ സാധനങ്ങളുടെ കിറ്റുകള്‍ നല്‍കും. വീടു നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക താമസമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS