പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്കുള്ള സഹായ വിതരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി

163

കൊച്ചി : പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10000 രൂപ വീതമുളള ധനസഹായ വിതരണം ഏതാണ്ട് പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിയെന്നും മരണപ്പെട്ടവര്‍ക്കുളള സഹായം മുന്നൂറോളം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലഭിച്ച സാധനങ്ങള്‍ വ്യക്തമായ മാനദണ്ഡമനുസരിച്ച്‌ വിതരണം ചെയ്യുന്നത് തുടരുകയാണ്. 80,461 വീട്ടമ്മമാര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നല്‍കാനുളള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS