ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി

161

തിരുവനന്തപുരം : ജക്കാര്‍ത്തയില്‍ നടന്ന 18ാമത് ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും, വെള്ളിമെഡല്‍ നേടിയവര്‍ക്ക് 15 ലക്ഷവും, വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷം രൂപയുമാണ് സമ്മാനമായി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഏഷ്യന്‍ ഗെയിംസില്‍ 10 മലയാളി താരങ്ങളാണ് ജേതാക്കളായത്. ഇവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷിച്ച് അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS