സംഘപരിവാറിന്റെ അജണ്ടയില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞെന്ന് മുഖ്യമന്ത്രി

151

കണ്ണൂര്‍ : സംഘപരിവാറിന്റെ അജണ്ടയില്‍ അടിയറവ് പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല രാഷ്ട്രീയ അജണ്ടയാണെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം ചോദിച്ചത്. ബിജെപിയുടെ അജണ്ട മറയില്ലാതെ പറയുകയാണ് ശ്രീധരന്‍പിള്ള ചെയ്തതെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന ശ്രീധരന്‍പിള്ളയുടെ ന്യായീകരണം അടിസ്ഥാന രഹിതമാണ്. തന്ത്രിക്ക് നിയമോപദേശം തേടാന്‍ ശബരിമലയുടെ അഭിഭാഷകനുണ്ട്. ഇതിന് പുറമെ മറ്റ് സംവാധിനങ്ങളും ഉണ്ടെന്നിരിക്കെ ശ്രീധരന്‍പിള്ളയോട് ഉപദേശം തേടിയെന്നത് ബിജെപിയുടെ താല്‍പര്യത്തിനൊപ്പം തന്ത്രിയും നിന്നുവെന്നതിന്റെ തെളിവാണ്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

NO COMMENTS