കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി റോഡില്‍ തടഞ്ഞു

218

കോഴിക്കോട് • കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി റോഡില്‍ തടഞ്ഞു. ബീച്ച്‌ ആശുപത്രിക്കു സമീപം മൂന്നാലിങ്കല്‍ ജംക്ഷനില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം അഞ്ചു മിനിറ്റ് പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നില്‍ ചാടി വീണു. ഇവരെ അറസ്റ്റ് ചെയ്യാന്‍ വനിത പൊലീസ് എത്താന്‍ വൈകിയതാണ് മുഖ്യമന്ത്രിയുടെ വാഹനം അഞ്ചു മിനിറ്റ് വഴിയില്‍ കിടക്കാന്‍ കാരണം.കൂടുതല്‍ പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.പി.നൗഷീര്‍, വൈസ് പ്രസിഡന്റ് എം.ധനീഷ് ലാല്‍ അടക്കം ആറു പേരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രവര്‍ത്തകര്‍ ഇപ്പോള്‍ ടൗണ്‍ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

NO COMMENTS

LEAVE A REPLY