ഗുരുവായൂര്‍, വൈക്കം സത്യഗ്രഹത്തിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി

167

തൃശൂര്‍: ഗുരുവായൂര്‍, വൈക്കം സത്യഗ്രഹത്തിന് പിന്തുണ നല്‍കിയിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്നു പുനരാലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്തൂര്‍ബ ഗാന്ധിയടക്കമുള്ളവര്‍ ഈ സത്യഗ്രഹങ്ങള്‍ക്ക് പ്രചാരണം നടത്താന്‍ കേരളത്തിലെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എകെജി, കൃഷ്ണപിള്ള എന്നിവര്‍ക്ക് അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട നിലപാടായിരുന്നില്ല സമരത്തിനു നേതൃത്വം നല്‍കാന്‍ കാരണം. സമൂഹത്തിന്റെ മാറ്റത്തിനു നേതൃത്വം നല്‍കുകയാണ് അവര്‍ ചെയ്തത് . എന്‍എസ്എസും എസ്എന്‍ഡിപിയും സത്യഗ്രഹത്തിന് അനുകൂല നിലപാടാണു സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS