മാത്യു ടി തോമസിനെ മാറ്റാനുള്ള ജനതാദൾ എസിന്റെ കത്ത് കിട്ടിയതായി മുഖ്യമന്ത്രി

170

കോഴിക്കോട് : മന്ത്രി മാത്യു ടി തോമസിനെ മാറ്റി അദ്ദേഹത്തിന് പകരമായി ചിറ്റൂർ എം എൽ എ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ടുള്ള ജനതാദൾ എസിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത് സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനതാദള്‍ എസ് നേതാക്കളായ സി.കെ. നാണുവും കൃഷ്ണന്‍കുട്ടിയും മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് കത്ത് കൈമാറിയത്.

NO COMMENTS