തിരുവനന്തപുരം : ഓഖി ഫണ്ട് വകമാറ്റിയെന്ന പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 7340 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് ശിപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കണ്ട ഭാവം നടിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളികള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അപകടങ്ങളില്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ ഐസ് ആര്‍ ഒയുടെ സഹായത്തോടെ കെല്‍ട്രോണ്‍ നിര്‍മ്മിച്ച നാവിക് കൂടാതെ ലൈഫ് ജാക്കറ്റ്, സാറ്റലൈറ്റ് ഫോണ്‍ എന്നിവയാണ് മത്സ്യ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു.