തിരുവനന്തപുരം : മാധ്യമ നിയന്ത്രണ സര്‍ക്കുലറില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലറിനേക്കുറിച്ച് ചിലര്‍ ആശങ്കയറിയിച്ചിട്ടുണ്ടെന്നും നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.സി.ജോസഫ് എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയില്‍ അറിയിച്ചത്. മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല ഉത്തരവ് കൊണ്ടുവന്നത്. കൂടുതല്‍ സൗകര്യമൊരുക്കാനാണ് ഉത്തരവെന്നും മുഖ്യമന്ത്രി പറഞ്ഞു.