സ്വാശ്രയ പ്രശ്നത്തില്‍ എ.കെ.ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

192

തിരുവനന്തപുരം• സ്വാശ്രയ പ്രശ്നത്തില്‍ മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എ.കെ.ആന്റണിയുടെ കാലത്തെ സ്വാശ്രയ കരാറാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പഴയ കരാറിലെ പാളിച്ചകള്‍ പിന്നീട് ഒട്ടേറെ കുഴപ്പങ്ങളുണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, യുഡിഎഫിന്റെ സ്വാശ്രയ സമരത്തിന് വേണ്ടത്ര ജനപിന്തുണ ലഭിച്ചില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ചിലരുടെ നിര്‍ബന്ധം മൂലമാണ് യുഡിഎഫിലെ യുവ എംഎല്‍എമാര്‍ നിരാഹാര സമരം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ, സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയ്ക്കു പുറത്തും സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു.

NO COMMENTS

LEAVE A REPLY