തിരുവനന്തപുരം : കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം പൗരന്റെ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരെയുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവിന്റെ പരിധിയില്‍ നിന്ന് മാധ്യമങ്ങളോ ജനപ്രതിനിധികളോ ജൂഡീഷ്യറിയോ ഒഴിവല്ല എന്ന കാര്യം രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണെന്ന അപകട സൂചനയാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.