തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചു. വിധി സ്ത്രീവിരുദ്ധമാണ് എന്നായിരുന്നു ഇത്തരക്കാരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയർന്നതെന്നും വനിതാമതിൽ വർഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പറഞ്ഞു.