തിരുവനന്തപുരം • റിയോ ഒളിംപിക്സിലെ വനിതാ മാരത്തണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം ഒ.പി. ജയ്ഷ ട്രാക്കില്‍ തളര്‍ന്നു വീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാരത്തണ്‍ മല്‍സരത്തില്‍ എല്ലാ 2.5 കിലോമീറ്ററിലും ക്ഷീണം തീര്‍ക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നു ഉത്തരവാദിത്തപ്പെട്ടവര്‍ ആരും തന്നെ വെള്ളമോ, മറ്റ് ഊര്‍ജദായകമായ പാനീയങ്ങളോ താരങ്ങള്‍ക്ക് നല്‍കാന്‍ ഇല്ലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഒളിംപിക്സ് സംഘാടകര്‍ എട്ടു കിലോമീറ്റര്‍ ഇടവേളകളില്‍ ഒരുക്കിയിരുന്ന സജ്ജീകരണങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത ജയ്ഷയ്ക്കും, കവിത റൗട്ടിനും ലഭ്യമായത്.