തിരുവനന്തപുരം: വനിതാ മതിലില്‍ എന്‍എസ്എസിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യപ്പജ്യോതിയെ അനുകൂലിച്ച എന്‍എസ്എസ് വനിതാ മതിലിനെ എതിര്‍ക്കുന്നു. വര്‍ഗീയതാ വിരുദ്ധതയില്‍ ഏതില്‍ നിന്നാല്ലാമുള്ള സമദൂരമാണെന്ന് എന്‍എസ്എസ് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന ബാധ്യത സര്‍ക്കാരിനുണ്ട്. കൂടാതെ വനിതാ മതില്‍ അനിവാര്യമാണെന്നും സ്ത്രീ ശാക്തീകരണം വര്‍ഗ സമരത്തിന്റെ ഭാഗം തന്നെയാണ്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍ക്ക് നവോത്ഥാന വിരുദ്ധരായി മാറാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.