തിരുവനന്തപുരം : ശബരിമലയിൽ സ്ത്രീകൾ വരരുതെന്ന് പറയാൻ ദേവസ്വം ബോർഡ് പ്രസിഡന്റിനും ദേവസ്വം ബോർഡ് മന്ത്രിക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ മനീതി സംഘം തന്നെ കണ്ടുവെന്ന് പറഞ്ഞത് ശരിയല്ല. അവർ കാണാമെന്ന് അറിയിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാം. എന്നാൽ സുപ്രീം കോടതി വിധി പ്രകാരം പുരുഷനും സ്ത്രീക്കും തുല്യ ആരാധനാവകാശമാണുള്ളത്. സ്ത്രീകളുടെ അവകാശ സംരക്ഷണം വർഗ സമരത്തിന്റെ ഭാഗമാണ്. അത് കമ്മ്യൂണിസ്റ്റ് രീതി തന്നെയാണെന്നും ശബരിമലയിലെ പല ആചാരങ്ങളും പിന്നീട് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.