കണ്ണൂര്‍• മുഖ്യമന്ത്രി പിണറായി വിജയനു നേരെ വീണ്ടും കരിങ്കൊടി കാണിച്ചു. കോര്‍പറേഷന്റെ കണ്ണൂര്‍ ദസറ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചത്. പരിപാടി നടന്ന വേദിക്കു തൊട്ടടുത്തു വച്ച് ഒരാള്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.കരിങ്കൊടി കാണിച്ചയാളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. പിന്നീട് പൊലീസാണ് യുവാവിനെ സംരക്ഷിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് പ്രതിപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു.