മന്ത്രി ഇ.പി ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശകാരം

179

കണ്ണൂര്‍: വ്യവസായ വകുപ്പിലെ സുപ്രധാന പദവികളില്‍ മന്ത്രിബന്ധുക്കളെ തിരുകിക്കയറ്റിയ വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശകാരം. ഇന്നലെ വൈകിട്ട് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ശകാരിച്ചത്. വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ പങ്കെടുത്ത ചടങ്ങിനു ശേഷമായിരുന്നു ഇ.പിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്. ഈ സമയം ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജനേയും പി.കെ. ശ്രീമതി എം.പിയേയും മാറ്റിനിര്‍ത്തിയ ശേഷമാണ് ഇ.പി ജയരാജനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY