കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തനഗൗഡറുമായി കൂടിക്കാഴ്ച നടത്തുന്നു. ഹൈക്കോടതിയിലെ മാധ്യമ വിലക്കുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. വിഷയത്തില്‍ ഇടപെടുമെന്നും ചീഫ് ജസ്റ്റുസുമായി കൂടിക്കാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നു.