മാധ്യമപ്രവര്‍ത്തകര്‍ക്കു ഹൈക്കോടതിയില്‍ പോകാന്‍ തടസമില്ലെന്നു ഹൈക്കോടതി റജിസ്ട്രാര്‍ പരസ്യമായി പ്രസ്താവനയിറക്കും : പിണറായി വിജയന്‍

162

കൊച്ചി• മാധ്യമപ്രവര്‍ത്തകര്‍ക്കു ഹൈക്കോടതിയില്‍ പോകാന്‍ തടസമില്ലെന്നു ഹൈക്കോടതി റജിസ്ട്രാര്‍ പരസ്യമായി പ്രസ്താവനയിറക്കുമെന്നു ചീഫ് ജസ്റ്റിസ് സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ റജിസ്ട്രാര്‍ക്കു നല്‍കിയ പരാതിക്കു മറുപടി നല്‍കണമെന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ സ്ത്രീയെ കടന്നുപിടിച്ച സംഭവം റിപ്പോര്‍ട്ട് െചയ്തതിനെത്തുടര്‍ന്ന് ജൂലൈ 19നാണ് ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്നു മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞത്.മീഡിയാ റൂം അടച്ചിടുകയും ജഡ്ജിമാരുടെ ചേംബറുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ക്കു ശേഷം ചീഫ് ജസ്റ്റിസ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 30ന് മാധ്യമങ്ങള്‍ ഹൈക്കോടതിയില്‍ പോയെങ്കിലും അഭിഭാഷകരുടെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY