തീവ്രവാദ ഭീഷണി പുറത്തു നിന്നു മാത്രമല്ലെന്നും സംസ്ഥാനത്തിനകത്തു നിന്നും ഉയര്‍ന്നു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

205

തിരുവനന്തപുരം: തീവ്രവാദ ഭീഷണി പുറത്തു നിന്നു മാത്രമല്ലെന്നും സംസ്ഥാനത്തിനകത്തു നിന്നും ഉയര്‍ന്നു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളില്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ചില ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം എം.എസ്.പി ക്യാംപില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പോലീസുകാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പോലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം. അവര്‍ അഴിമതിക്ക് വശംവദരാകരുത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ അനവദിക്കില്ല. അഴിമതി വച്ചുപൊറുപ്പിക്കില്ല, ശക്തമായ നടപടിയുണ്ടാകും. പോലീസ് സേനയുടെ ശക്തിയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY