തിരുവനന്തപുരം • സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്നത് വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ പോലീസ് പട്രോളിങും രഹസ്യ നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2011 മുതല്‍ 2016 വരെ കാണാതായ കുട്ടികളുടെ എണ്ണം.
(വര്‍ഷം, കാണാതായ കുട്ടികളുടെ എണ്ണം, കണ്ടെത്തിയ കുട്ടികളുടെ എണ്ണം എന്ന ക്രമത്തില്‍)
2011: 952 – 923
2012: 1079 – 1056
2013: 1208 – 1188
2014: 1229 – 1195
2015: 1630 – 1617
2016 ഓഗസ്റ്റ് വരെ: 1194-1142.