തിരുവനന്തപുരം • പനി മൂലം വിശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടു ദിവസത്തെ പരിപാടികള്‍ കൂടി റദ്ദാക്കി. തിങ്കളാഴ്ച്ചയോടെ വീണ്ടും നിയമസഭയില്‍ എത്താന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ക്ലിഫ് ഹൗസില്‍ വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ പനി കുറവുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നാളെ വൈകുന്നേരം ആരോഗ്യനില വിലയിരുത്തിയ ശേഷം തിങ്കളാഴ്ച്ചത്തെ കാര്യം തീരുമാനിക്കും.