തിരുവനന്തപുരം: സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രി. കേരളത്തിന്റെ ആവശ്യകതയും പ്രത്യേകതയും മനസ്സിലാക്കാതെയാണ് റേഷന്‍ വിഹിതം വെട്ടിക്കുറച്ചിരിക്കുന്നതെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ദേശിയ ഭക്ഷ്യസുരക്ഷ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത രീതിയില്‍ റേഷന്‍ വിഹിതം കേരളം നേടിയെടുത്തത് ഒറ്റക്കെട്ടായി ശ്രമിച്ചതിന്റെ ഭാഗമാണ്.
ഇത് വെട്ടിക്കുറയ്ക്കുന്നത് കേരളത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും.ഇത് കേന്ദ്ര സര്‍ക്കാര്‍ ഇത് മനസസിലാക്കുന്നില്ല. ഇതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.