തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഒ.പി.യിലെ ക്യൂ സന്പ്രദായം അവസാനിപ്പിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മ്മിച്ച ഇരുനില ആകാശ ഇടനാഴിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു വര്‍ഷം 10 ലക്ഷം പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സിക്കായി ഒ.പി യിലെത്തുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ വന്ന് ഒ.പി യില്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കുന്നവര്‍ക്ക് പരിഹാരമായാണ് ഓണ്‍ലൈന്‍ വഴി ഒ.പി ടിക്കറ്റെടുത്ത് വരാന്‍ പറ്റുന്ന സാങ്കേതിക വിദ്യയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ അറിയാത്ത സാധാരണക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും