തൃശൂര്‍ • സര്‍ക്കാര്‍ ശക്തമായ അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനം നടത്തി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി നിര്‍മാര്‍ജനത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമായി ഇതിനെ കണക്കാക്കും. അഴിമതിക്കാരോട് സര്‍ക്കാരിന് മൃദു സമീപനം ഉണ്ടാകില്ല. ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുന്നവരോടും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.