തിരുവനന്തപുരം • പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ല. കര്‍ത്തവ്യനിര്‍വഹണം നീതിപൂര്‍വകവും നിഷ്പക്ഷവുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റുകള്‍ വന്നാല്‍ തിരുത്തലിന് കാലതാമസം ഉണ്ടാവില്ലെന്നും പിണറായി വ്യക്തമാക്കി. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണമാണ് പലകോണുകളില്‍ നിന്നും ഉയരുന്നത്. മികച്ച പ്രവര്‍ത്തനമാണ് പൊലീസ് സേനാ അംഗങ്ങളില്‍ നിന്നുണ്ടാകേണ്ടത്. നിങ്ങളുടെ സേവന വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വേണമെന്ന കാര്യം സര്‍ക്കാരിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.