തിരുവനന്തപുരം• കേരളത്തിന്‍റെ ഭാവി കണ്ടുളള പദ്ധതിയാണു സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന ഹരിതകേരളം മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ മാത്രമല്ല എല്ലാവരും ഇതിനോട് ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഗ്രാമങ്ങള്‍ ഹരിതഗ്രാമങ്ങളാകണം. ക്യാംപസുകള്‍ ഹരിതക്യാംപസാകണം. ഇത്തരത്തില്‍ എല്ലാ തലത്തിലും ഒരു പുതിയ സംസ്കാരം രൂപപ്പെടുത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിന്‍കരയിലെ കൊല്ലയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹരിത കേരളം മിഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ഗായകന്‍ യേശുദാസും നടി മഞ്ജുവാരിയരും ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ കേന്ദ്രങ്ങളിലും ഹരിത കേരളം പദ്ധതി ആരംഭിച്ചു. കൊച്ചിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നടന്മാരായ മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവര്‍ വൃക്ഷത്തൈ നട്ടു. മന്ത്രി സി. രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ എന്നിവരും പങ്കെടുത്തു.