തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് കാലാവധി നീട്ടിനല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനിയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.
അതേസമയം വിഴിഞ്ഞം പദ്ധതി നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കാനാകില്ലെന്ന് ചര്‍ച്ചയില്‍ കരണ്‍ അദാനി അറിയിച്ചു. അതിനാല്‍ കാലാവധി നീട്ടിനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ ഉപകരണങ്ങള്‍ കൊണ്ടുവന്ന് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചുഴലി അടക്കമുള്ള പ്രതികൂല കാലാവസ്ഥ വിഷയങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് തടസമായതിനാലാണ് പദ്ധതി വൈകുന്നതെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.