തിരുവനന്തപുരം: കൊലപാതകത്തിന് നേതൃത്വം നല്കുന്ന ചില സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകത്തിനായി നിലകൊള്ളുന്നുവെന്ന് പറയാനാവില്ല. എന്നാല്‍ ചില സംഘടനകള്‍ കൊലപാതകം നടത്തുന്നതിന് പരിശീലനം നല്‍കുന്നുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.കേരളത്തിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.കൊലപാതകങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ ഇന്ത്യയില്‍ പതിനേഴാം സ്ഥാനത്താണ് കേരളം.ഈ വര്‍ഷം മാത്രം 334 കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നുവെന്നും പിണറായി വിജയന് പറഞ്ഞു.ഇതിന് പരിഹാരം കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ട് മാത്രം കാര്യമല്ല. ഇതിന് കര്‍ക്കശമായ നിയമം കൊണ്ടുവരും. ഭരണപക്ഷം ഏതെങ്കിലും കൊലപാതകത്തെ അംഗീകരിക്കുന്നില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു