കണ്ണൂര്‍: പിണറായിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിനു പോലീസ് ശക്തമായ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ വീട് പിണറായിയിലാണ്. ഇവിടെനിന്ന് കിലോമീറ്ററുകള്‍മാത്രം അകലെയാണ് ബി.ജെ.പി. പ്രവര്‍ത്തകന്‍ രമിത് കൊല്ലപ്പെട്ടത്. ഇതു കണക്കിലെടുത്താണ് ശക്തമായ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയത്. പിണറായിയുടെ വീടിനുനേരേ അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.