മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ കണ്ടുപിടിച്ച മുദ്രാവാക്യമാണ് ലൗ ജിഹാദെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

238

ന്യൂഡല്‍ഹി : നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ കണ്ടുപിടിച്ച മുദ്രാവാക്യമാണ് ലൗ ജിഹാദെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്സും നാഷനല്‍ അലയന്‍സ് ഓഫ് ജേണലിസ്റ്റ്സും സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകടകരവും നിരുത്തവാദപരവുമായ പ്രസ്താവനകളിലൂടെ ഇസ്ലാമിക ഭീകരതയുടെ വിളനിലമായി കേരളത്തെ ബി.ജെ.പി നേതാക്കള്‍ ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് ചീത്തപ്പേരുണ്ടാക്കാന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യുകയാണ്. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ ദുരുപദിഷ്ടമായ ഈ പ്രചാരണം കണ്ട് ആര്‍.എസ്.എസിന്റെ പദ്ധതി തകര്‍ക്കാന്‍ ഒന്നിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ തന്ത്രങ്ങള്‍ക്കിടയിലും വേങ്ങരയില്‍ ബി.ജെ.പി വോട്ടുവിഹിതം കുത്തനെ കുറഞ്ഞ് നാലാം സ്ഥാനത്തെത്തിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി നേതാക്കളുടെ കളി നടക്കില്ലെന്നും പിണറായി പരിഹസിച്ചു.

NO COMMENTS