കണ്ണൂര്‍: കേരളത്തില്‍ ശാരീരിക പരിശീലനമെന്ന പേരില്‍ ആളെ കൊല്ലാന്‍ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശസ്നേഹം വളര്‍ത്താനെന്ന പേരില്‍ മനുഷ്യത്വംതന്നെ ഊറ്റിക്കളയുന്നു. പവിത്രമായ ആരാധനയങ്ങളുടെ പരിസരംവരെ ഇതിനായി ഉപയോഗിക്കുന്നുവെന്നും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തിലാരംഭിച്ച സൈനിക പ്രീ റിക്രൂട്ട്മെന്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിലേക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള സേനാവിഭാഗങ്ങളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന യുവാക്കള്‍ക്കായാണു സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ പരിശീലനകേന്ദ്രം തുടങ്ങിയത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലികളിലെ വന്‍ പങ്കാളിത്തം രാഷ്ട്രീയമായും സാമ്ബത്തികമായും ഉപയോഗപ്പെടുത്താനാണു സിപിഎം തീരുമാനം.
ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്കാണു പരിശീലനകേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല.