കണ്ണൂര്‍: കണ്ണൂര്‍ ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കര്‍ണാടകയിലേക്ക് മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. മംഗലാപുരത്ത് ബൈക്കാംപടിയിലേക്ക് കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുളള നീക്കം നീതികരിക്കാനാവില്ലെന്നും സംസ്ഥാന താല്പര്യത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്.