ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ലെന്ന് മുഖ്യമന്ത്രി

292

തിരുവനന്തപുരം : ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണം. പൊലീസുകാര്‍ക്ക് അവരോട് സഹാനുഭൂതി ഉണ്ടാകണം. ശരിയായ ജീവിത പാതയിലേക്ക് അവരെ തിരിച്ച്‌ കൊണ്ടുവരാന്‍ പൊലീസ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസുകാരുടെ പാസിംഗ് ഔട്ട് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ക്രിമിനല്‍ ചിന്ത പൊലീസുകാരുടെ മനസിലേക്ക് കടന്നു വരരുത്. ജയിലിലെ അന്തേവാസികള്‍ക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. അതേസമയം, അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS