തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് ആശുപത്രി, പാല്‍, പത്രം മുതലായ അവശ്യസര്‍വീസുകളെ ഒഴിവാക്കുന്നത് പോലെ ടൂറിസം മേഖലയെയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗമാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയുടെ ഭാഗമായി വ്യവസായ-വാണിജ്യ മേഖലയിലെ പ്രമുഖരുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഇത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ടൂറിസം മേഖലയെ ഒഴിവാക്കാന്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.