കണ്ണൂര്‍ : അഴീക്കല്‍ തുറമുഖം വികസന പദ്ധതി നിര്‍ണ്ണായക ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖ വികസനത്തിന്റെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും പാരിസ്ഥിതിക പഠനം പൂര്‍ത്തിയാക്കാനുമുള്ള ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നിലവില്‍ വന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അഴീക്കല്‍ തുറമുഖ വികസനത്തിന് രൂപീകരിച്ച അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡും കണ്‍സള്‍ട്ടന്റ് കമ്ബനിയായ ഹോവ് എന്‍ജിനീയറിംഗ് പ്രോജക്‌ട്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടു. കരാര്‍പ്രകാരം 61 ആഴ്ച കാലാവധിയാണ് പഠനാം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്നത്. തുറമുഖ വികസനവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡ് കമ്ബനി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് 2019 ല്‍ തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തുറമുഖത്തിന്റെ ആദ്യ ഘട്ട വികസനത്തിന് 500 കോടി രൂപയാണ് കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.