തിരുവനന്തപുരം : മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. രാത്രി എട്ട് മണിയോട് കൂടിയാകും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായിരുന്നു കൊല്ലപ്പെട്ട ബാബു.