തിരുവനന്തപുരം: ഒരിക്കല്‍ കൂടി മോദി ഇന്ത്യ ഭരിച്ചാല്‍ രാജ്യം നശിക്കുമെന്നും ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി കോണ്‍ഗ്രസ് അധഃപതിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
കഴിഞ്ഞ അഞ്ച് വഷത്തിനിടെ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായിട്ടില്ല.പാവപ്പെട്ടവരെയും സാധാരണക്കാരെയും കൂടുതല്‍ പാപ്പരാക്കി കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ബജറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചത്. സമ്പന്നർക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് പണമെടുത്ത് മുങ്ങാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
മതനിരപേക്ഷതയല്ല നാസിസമാണ് ബിജെപി അംഗീകരിക്കുന്നത്. ഘര്‍വാപ്പസിയടക്കം വര്‍ഗീയത നിറഞ്ഞാടിയ അഞ്ച് വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. ഇനിയും ഒരു തവണ കൂടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യം നശിക്കും. അതിനാല്‍ മതേതര സര്‍ക്കാരായിരിക്കണം ഇനി രാജ്യം ഭരിക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു
മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച പിണറായി വിജയന്‍ കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ നശിപ്പിക്കുന്ന ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും സാമ്ബത്തിക നയം ഒന്നാണ്.
മതേരത പാര്‍ട്ടിയാണെന്നാണ് പറയുമ്ബോഴും വര്‍ഗീയ വാദികള്‍ക്ക് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഗോമാതാവിന്‍റെ പേരില്‍ അക്രമം നടന്നപ്പോള്‍ ഗോവധം നിരോധിച്ചവരാണന്ന് പറഞ്ഞ് രംഗത്ത് വന്നവരാണ് കോണ്‍ഗ്രസ്. ബാബറി മസ്ജിദ് കേസില്‍ രാമക്ഷേത്രം ഞങ്ങള്‍ക്കേ പണിയാനാവൂ എന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇതെല്ലാം വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്‍റെ വര്‍ഗീയ മുഖമാണെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.